കുടയത്തൂര്‍: ടൂറിസം സാധ്യതകളുടെ പരിപോഷണം നാടിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. കോളപ്ര - കാഞ്ഞാര്‍ ഇറിഗേഷന്‍ ടൂറിസം പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സിനിമാ ചിത്രീകരണത്തിന് അനുയോജ്യമായ പ്രദേശമാണ് കോളപ്ര, കാഞ്ഞാര്‍ പ്രദേശം. നാടിന് ഉതകുന്ന ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഇത്തരം പദ്ധതികള്‍ മാതൃകയാകണം. കുടയത്തൂര്‍ പഞ്ചായത്തിന് മുന്നിലുള്ള ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലം വോളിബോള്‍ കോര്‍ട്ടിന്റെ നവീകരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉടന്‍തന്നെ വിട്ടുനല്‍കുമെന്നും മന്ത്രി അറിയിച്ചു.
കുടയത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന യോഗത്തില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം സുജ ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു.
എഡിഎം ഷൈജു പി. ജേക്കബ്, കെഐഐഡിസി അഡീഷണല്‍ സിഇഒ ആര്. ബാജി ചന്ദ്രന്, എംവിഐപി സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ ബാലശങ്കര്‍, സിജോ വര്‍ഗീസ്, വി.പി. ഹബീബ് റഹ്മാന്, ഫ്രാന്‍സിസ് കരിമ്പാനി എന്നിവര്‍ പ്രസംഗിച്ചു. കുടയത്തൂര്‍ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തില്‍ വിജയികളായവരെ ചടങ്ങില്‍ ആദരിച്ചു.